അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ പ്രണയം തുറന്നു പറഞ്ഞത്. മൂന്നു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞു. ‘ഞങ്ങളുടേത് വലിയ പ്രണയകഥയൊന്നുമല്ല. ഞാന്‍ മഞ്ജിമയെ പ്രപ്പോസ് ചെയ്തു. രണ്ട് ദിവസത്തിനുശേഷം അവള്‍ സമ്മതമറിയിച്ചു. ഇപ്പോള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ കുടുംബങ്ങളും ഈ തീരുമാനത്തില്‍ ഏറെ സന്തോഷത്തിലാണ്.’- ഗൗതം പറഞ്ഞു.
എന്റെ അച്ഛന്‍ എപ്പോഴും പറയുമായിരുന്നു ശരിയായ ആളെ കണ്ടെത്തുമ്പോൾ നീ ഒരു പുരുഷനാകുമെന്ന്. മഞ്ജിമ എനിക്ക് അങ്ങനെയാണ്. സുന്ദരി മാത്രമല്ല ഇവള്‍ മികച്ച കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമ കൂടിയാണ്. ഞാന്‍ തളര്‍ന്നുപോകുമ്ബോള്‍ എല്ലാം ഇവള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കും. ദേവരട്ടത്തില്‍ അഭിനയിക്കുമ്പോൾ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു വര്‍ഷത്തോളം ഞങ്ങള്‍ കമ്ബനിയടിച്ചു നടന്നു.- ഗൗതം കൂട്ടിച്ചേര്‍ത്തു.
വിവാഹത്തിനു ശേഷം അഭിനയം നിര്‍ത്തില്ലെന്ന് മഞ്ജിമ വ്യക്തമാക്കി. ആറു മാസത്തെ ഇടവേളയെടുത്ത ശേഷം തിരിച്ചുവരാനാണ് തീരുമാനമെന്ന് താരം വ്യക്തമാക്കി.