ആറ്റിങ്ങൽ ഐടിഐക്ക് മുന്നിൽ രണ്ടു കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ആറ്റിങ്ങലിൽ നിന്നും മാമം ഭാഗത്തേക്ക് പോകുകയായിരുന്ന കാറുകളിൽ ഒന്ന് യൂടേൺ എടുക്കവേ മുന്നിലുള്ള കാറിൽ ഇടിക്കുകയും നിയന്ത്രണം വിട്ട ശേഷം കാർ എതിർദിശയിൽ നിന്നു വരുകയായിരുന്ന ഓട്ടോയിയിൽ ഇടിക്കുകയും ആയിരുന്നു . ഓട്ടോ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 7 മണിയോടെയാണ് സംഭവം.