വര്‍ക്കലയിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

വർക്കലയിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തി. വർക്കല ഗവ.സ്കൂളിലെ പത്താം ക്ലാസ്  വിദ്യാർത്ഥിനിയായ ഭാഗ്യനന്ദയെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂളിൽ ഉച്ചഭക്ഷണം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് കുട്ടിയും അമ്മയും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിനെ തുട‍ര്‍ന്ന് കുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല. വൈകീട്ട് അമ്മയും ഇളയ സഹോദരിയും പുറത്തു പോയി മടങ്ങി വന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.