എസ് വൈ എസ് വർക്കല സോൺ ശില്‍പശാല നടത്തി

എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി നടക്കുന്ന പുനഃസംഘടനാ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കമായി വർക്കല സോണിന് കീഴിൽ ശില്‍പശാല സംഘടിപ്പിച്ചു. ആലംകോട് ഉബയ്യുബ്നുകഅ്ബ് (റ:അ) തഹ്ഫീളുൽ ഖുർആൻ കോളേജിൽ സയ്യിദ് ഹുസൈൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ നൗഷാദ് സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ജൗഹരി വിഷയാവതരണം നടത്തി.

അനീസ് സഖാഫി,ബാസിത്,സിയാദ്,നൗഫൽ മദനി,നസീമുദ്ദീൻ ഫാളിലി, എ.കെ നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു