ആറ്റിങ്ങലിൽ നടപ്പാത കൈയ്യേറി അനധികൃത പാർക്കിംഗ്

ആറ്റിങ്ങൽ: ദേശീയപാതയിൽ സ്വകാര്യ ബസ്റ്റാന്റിന് സമീപത്തെ നടപ്പാത മണിക്കൂറുകളോളം കൈയ്യേറിയാണ് കാർ പാർക്കു ചെയ്തത്. നിരവധി യാത്രക്കാർ ബസ്റ്റാൻഡിലേക്കും സമീപത്തെ സർക്കാർ സ്ഥാപനങ്ങളിലേക്കും കാൽ നടയായി എത്തുന്നതിന് ഈ നടപ്പാതയാണ് ഉപയോഗിക്കുന്നത്. അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി ദേശീയ പാതയുടെ മധ്യത്തിലുള്ള ഡിവൈഡറിൽ സ്പെൻസറുകൾ സ്ഥാപിച്ചതോടെ വശത്തെ നടപ്പാതയിലൂടെ സഞ്ചരിച്ച് സീബ്ര ക്രോസിംഗിൽ എത്തിയ ശേഷം മാത്രമെ കാൽനട യാത്രികർക്ക് റോഡ് മുറിച്ചു കടക്കാനും സാധിക്കു. പൊതുവെ ഗതാഗത തിരക്കേറിയ ഈ ഭാഗത്ത് ഇത്തരത്തിലുള്ള അനധികൃത പാർക്കിംഗുകൾ കാരണം അപകടങ്ങളും കൂടുന്നു. ദീർഘനേരം പാർക്കു ചെയ്തു യാത്രാ തടസം സൃഷ്ടിച്ച വാഹനത്തിന് നേരെ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നു.