സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വാമനപുരം കുറ്റ റ കൈലാസംകുന്നത്ത് കുന്നുവിള വീട്ടിൽ രഞ്ജിത്ത് (27) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയതിന് ശേഷം പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വശീകരിച്ച് തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്നു ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിന്ദുവിൻറ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ് പോലീസ് സബ്ബ് ഇൻസ്പെക്ടർ വിജിത് കെ നായർ എസ് സിപിഒ മാരായ ബിന്ദു മഹേഷ്, സി.പി കിരൺ എന്നിവ അടങ്ങുന്ന സംഘം ആണ് അറസ്റ്റ് ചെയ്തത്.കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.