പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധനകൾ ഡിസംബർ നാല് വരെ തുടരും. വിപണിയിൽ ആന്ധ്രജയ അരിയുടെ വില ഒരു രൂപ കുറഞ്ഞിട്ടുണ്ട്. വിലക്കയറ്റം തടയുന്നതിൽ മൊത്തവ്യാപാരികളുടെയും ചെറുകിട വ്യാപാരികളുടെയും പൂർണ്ണ സഹകരണമുണ്ട്. അരിവില നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് സര്‍ക്കാരുമായി സഹകരിക്കാമെന്ന് അവര്‍ ഉറപ്പ് നൽകി. നവംബർ നാല് മുതൽ അരിവില കൂടിയിട്ടില്ലെന്നത് ആശ്വാസകരമാണ്.
ജില്ലാ സ്‌ക്വാഡും താലൂക്ക് സ്‌ക്വാഡും 324 വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 103 ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍മാര്‍, സിറ്റി റേഷനിംഗ് ഓഫീസര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ജില്ലാ - താലൂക്ക് തല പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. തിരുവനന്തപുരംജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ, ജീവനക്കാർ, മൊത്ത വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.