പേരൂർക്കടയിൽ ഇന്നലെയാണ് ലോകോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി പ്രതികൾ വിദ്യാർത്ഥികളെ മർദ്ദിച്ചത്. മൂന്ന് വിദ്യാർഥികൾക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ചീത്ത വിളിച്ചെന്നാരോപിച്ച് മുറിയിൽ കയറിയ സംഘം മർദിക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവർ പൊലീസിന് നൽകിയ മൊഴി. മദ്യപിച്ചെത്തി വിദ്യാർത്ഥികളെ മർദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വീട്ടിൽക്കയറിയുള്ള അതിക്രമത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.