ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ബിൽ; പ്രത്യേക നിയമസഭാ സമ്മേളനം അടുത്ത മാസം

ചാൻസലർ സ്ഥാനത്ത് നിന്ന് ​ഗവർണറെ നീക്കാൻ നേരത്തെ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഇത് ​ഗവർണറുടെ പരി​ഗണനയിലിരിക്കെയാണ് ബിൽ കൊണ്ടുവരുന്നതിനുള്ള നീക്കം. ആ ഓർ‍ഡിനൻസ് അതിൻ്റെ വഴിക്ക് തന്നെ പോകട്ടെ. അതേസമയത്ത് ബില്ല് നിയമസഭയിൽ കൊണ്ടുവന്ന് പാസാക്കി എടുക്കുക എന്നുള്ളതാണ് സർക്കാർ കാണുന്നത്. അത് അനുസരിച്ചിട്ടുള്ള തീരുമാനം ഇന്നുണ്ടാകുമെന്ന് പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.

അടുത്ത മാസം അഞ്ച് മുതൽ പതിനഞ്ച് വരെ പത്ത് ദിവസത്തേക്കാണ് നിയമസഭാ സമ്മേളനം ചേരുന്നത്. ഇക്കാര്യത്തിൽ ഗവർണറോട് ഇന്ന് തന്നെ ശുപാർശ ചെയ്യും. തുടർന്ന് ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി അത് വീണ്ടും ഗവർണറുടെ അടുത്തേക്ക് എത്തുമ്പോൾ പിന്നീട് എന്ത് വേണമെന്നുള്ളത് സംബന്ധിച്ച് അപ്പോൾ ആലോചിക്കാം എന്നുള്ളതാണ് മന്ത്രിസഭാ യോഗം എടുത്തിരിക്കുന്ന ഒരു ആ കണക്കുകൂട്ടൽ.