*കഞ്ചാവും, ഹാഷിഷ് ഓയിലും, നാടൻ തോക്കുമായി വെഞ്ഞാറമൂട് പോലീസ് പിടികൂടിയ ചന്തു ആള് ചില്ലറക്കാരനല്ല.*

*വൃന്ദാവനം വീട്ടിൽ കാവലിന് പതിനഞ്ചോളം നായ്ക്കൾ !*

*വൈരാഗ്യമുള്ളവരെ ഏത് വിധേനയും ഒതുക്കും.*

നിരവധി ലഹരികടത്തുകേസുകളിലെ പ്രതിയെ കഞ്ചാവും, ഹാഷിഷ് ഓയിലും, നാടൻ തോക്കുമായി പൊലീസ്പിടികൂടി. വെഞ്ഞാറമൂട് കോട്ടുകുന്നം ഇടവം പറമ്പ് വ്യന്ദാവനത്തിൽ ചന്തു എന്ന് വിളിക്കുന്നദിലീപിനെയാണ്(40) പൊലീസ്പിടികൂടിയത്.

തിരുവനന്തപുരം റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തിൽ നടത്തി യ അന്വേഷണത്തിലാണ് പ്രതിയെ വെഞ്ഞാറമൂട്ടിലെ വീട്ടിൽ നി ന്ന് പിടികൂടിയത്.

1200 ഗ്രാം കഞ്ചാവ്,6 ചെറിയ ബോട്ടിൽ ഹാഷിഷ് ഓയിൽ,നാടൻ തോക്ക്, നാടൻ ബോംബ് 6 എണ്ണം, കാട്ടുപന്നിയുടെ തലയോട്ടി,കാട്ടുപന്നിയുടെ നെയ്യ്, പെരുമ്പാമ്പിന്റെ നെയ്യ്,നാലുലക്ഷം രൂപ എന്നിവയാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്.കൂടാതെ തെലുങ്കാനയിൽ വിതരണം ചെയ്യുന്ന 11 ചാക്ക് റേഷൻ അരിയുംപ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.
കഞ്ചാവും മറ്റ് മാരകമായ മയക്കുമരുന്നും കടത്താൻ വേണ്ടി യാണ് ദിലീപ് റേഷൻ അരിയും കടത്തിയിരുന്നത്.
സംസ്ഥാനത്തെ വലിയ തോതിലുള്ള മയക്കുമരുന്ന് വിപണനമാണ് ഇയാൾ നടത്തിയിരുന്നത്.
സ്കൂൾ-കോളേജ് വിദ്യാർത്ഥിക ൾ ഉൾപ്പെടെ ഇയാളുടെ ഇടപാടു കാരാണ്.
വെഞ്ഞാറമൂട്, ആറ്റിങ്ങൽ, കിളിമാനൂർ, നെടുമങ്ങാട് പ്രദേശങ്ങളിൽ ലഹരി വിൽപന നടത്തുന്ന പ്രധാനികളാൽ ഒരാളാണ് ചന്തു എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുള്ളതായി അറിയുന്നു.
സംഭവവുമായി ബന്ധ പ്പെട്ട് ദിലീപിന്റെ ഭാര്യ പ്രഭുല്ലയെ യും(32) പൊലീസ് പ്രതിയാക്കി കേസെടുത്തിട്ടുണ്ട്.
ഭാര്യയാണ് വീട്ടിൽ ചില്ലറ വില്പന നടത്തിയിരുന്നത്.
വീട്ടിലേക്ക് ആരും കടന്നുചെല്ലാത്ത രീതിയിൽ പത്തോളം നായ്ക്കളെയാണ് വളർത്തുന്നത്.
 ഇയാളുടെ ചെയ്തികൾ നാട്ടുകാർക്ക് അറിയാമായിരുന്നെങ്കിലും ഭയന്നാണ് പരാതിപ്പെടാതിരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
വൈരാഗ്യം തോന്നുന്നവരെ ഏത് വിധേനയും ഒതുക്കുന്ന രീതിയാണ് ചന്തുവിൻ്റേത് എന്നും നാട്ടുകാർ പറയുന്നു.
 യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരം ഡാൻസാഫ്ടീം ഡിവൈ.എസ്.പി റാസിത്തിന് കൈമാറുകയും തുടർന്ന് ആറ്റിങ്ങൽ ഡിവൈ എസ്.പിയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജുനാഥ് സബ്ഇൻസ്പെക്ടർമാരായ മനോജ്,ശശി ധരൻ നായർ,ഡാൻസ്ട്രീം സബ് ഇൻസ്പെക്ടർമാരായ ബിജുഹ ക്ക്,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജു,സി.പി.ഒമാരായ ഷിജു ഉമേഷ് ബാബു വിനീഷ് സുനിൽരാജ് വനിത പൊലീസ് ഓഫീസർ സ്റ്റെഫി തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.