മഹേന്ദ്ര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അല്ലാമാ ഇക്ബാൽ കോളേജിൽ എംപ്ലോയബിലിറ്റി സ്കിൽ പരിശീലനം

തിരുവനന്തപുരം പെരിങ്ങമ്മല അല്ലാമ ഇഖ്ബാൽ കോളേജിൽ മഹീന്ദ്ര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എം.ബി.എ വിദ്യാർത്ഥികൾക്കായി എംപ്ലോയബിലിറ്റി സ്കിൽസ് പരിശീലനം നൽകി. രാജേശ്വരി വെങ്കിടേഷ് പരിശീലനത്തിന് നേതൃത്വം നൽകി. അഞ്ചു ദിവസം നീണ്ടുനിന്ന 30 മണിക്കൂർ പരിശീലനം വിദ്യാർത്ഥികൾക്ക് മികച്ച അനുഭവമായി. വിദ്യാർത്ഥികളെ പ്രൊഫഷണൽ ജോലിക്ക് തയ്യാറാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്ക് ട്രോഫിയും, പങ്കെടുത്ത മറ്റു വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

Photo writeup-അല്ലാമാ ഇക്ബാൽ കോളേജിൽ മഹേന്ദ്ര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന എംപ്ലോയബിലിറ്റി സ്കിൽ പരിശീലനത്തിൽ മികച്ച പ്രകടനം നടത്തിയ അൽഫിന നജീമിന് ഉപഹാരം പ്രൊഫ. അബ്ദുൽ സഫീർ കൈമാറുന്നു.