തിരുവനന്തപുരം സ്വദേശി വിനോദ്. എസ്. കുമാർ കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം സ്വദേശി വിനോദ്. എസ്. കുമാർ കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി ചുമതലയേറ്റു. മുപ്പതു വർഷത്തിനു ശേഷമാണ് തിരുവനന്തപുരത്തുനിന്ന് ഒരാൾ KCAയുടെ സെക്രട്ടറിയാകുന്നത്. 
തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. തിരുവനന്തപുരത്തുവച്ചു നടത്തപ്പെട്ട നിരവധി ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളുടെ മുഖ്യസംഘാടകനായിരുന്നു. തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജിൽ ക്രിക്കറ്റ് ഗ്രൗണ്ട് നിർമ്മിക്കുന്നതും കാര്യവട്ടം സ്പോർട്സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയം ക്രിക്കറ്റ് അസോസിയേഷൻ ഏറ്റെടുത്ത് വികസിപ്പിക്കുന്നതും മംഗലപുരത്ത് KCAയുടെ പേരിൽ സ്വന്തം സ്ഥലം വാങ്ങി ഗ്രൗണ്ട് നിർമ്മിക്കുന്നതും വിനോദ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ്.