ഞാറയിൽകോണം എം എൽ പി എസ്സിൽ ദേശീയ ക്ഷീര ദിനം ആഘോഷിച്ചു.

കല്ലമ്പലം : ധവള വിപ്ലവത്തിന്റെ നായകൻ ഡോ : വർഗീസ് കുര്യന്റെ ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ചു ഞാറയിൽകോണം എം എൽ പി എസ് ലെ കുട്ടികൾ ഞാറയിൽകോണത്ത് പ്രവർത്തിച്ചുവരുന്ന ഫാൽക്കൺ ഐസ് ക്രീം & നാസ് ഫുഡ് പ്രോഡക്റ്റ് എന്ന ഫാക്ടറി സന്ദർശിച്ചു. പാൽ ഉൽപ്പന്നങ്ങളുടെ വിവിധ സംസ്കരണ മാതൃകകൾ മനസിലാക്കി.

    ഫാൽക്കൺ മാനേജിങ് ഡയറക്റ്റേഴ്സ് , ശ്രീ.എ.നിസാർ , എ.നസീം എന്നിവർ കുട്ടികൾക്കായി ഫാക്ടറിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.        
ഫാൽക്കൺ മാനേജിങ് ഡയറക്ടർ ശ്രീമതി. എസ്
ജിബിന എല്ലാ കുട്ടികൾക്കും ഫാൽക്കൺ ഐസ് ക്രീം സൗജന്യമായി നൽകി.
     പി. ടി. എ. പ്രസിഡന്റ്‌ ശ്രീ. സജീർ കപ്പാംവിള യുടെ നേതൃത്വത്തിൽ മൂന്ന് നാല് ക്ലാസ്സിലെ കുട്ടികളും അധ്യാപകരുമാണ് ഫാക്ടറി സന്ദർശനം നടത്തിയത്. ഈ സന്ദർശനം കുട്ടികൾക്ക് നാട്ടറിവ് പരിശീലനം കൂടി ആയിരുന്നു.