*ആലംകോട് ജംഗ്ഷനിൽ ഇന്ന് രാവിലെ മിനി പിക്കപ്പ് വാനും കണ്ടെയ്നറും കൂട്ടിയിടിച്ചു*

ആലംകോട് ജംഗ്ഷനിൽ ഇന്ന് രാവിലെ 5.45 ന് നടന്ന അപകടം. കിളിമാനൂർ ഭാഗത്തു നിന്നും വന്ന മിനി പിക്കപ്പ് വാൻ കല്ലമ്പലം ഭാഗത്തേക്ക് തിരിയുമ്പോൾ കൊല്ലം ഭാഗത്തു നിന്നും വന്ന കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ഇടിയേറ്റു മറിഞ്ഞ പിക്കപ്പ് ട്രാഫിക് ഡിവൈഡറിലേക്ക് കയറി. ആളപായമില്ലന്നറിയുന്നു ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.