സംഭവത്തില്‍ തിരുവനന്തപുരം കരിമം സ്വദേശിയെ പൊലീസ് പിടികൂടി
തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും യുവതിക്ക് നേരെ ആക്രമണം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിക്ക് നേരെ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. പ്രഭാത സവാരിക്കിടെ സ്‌കൂട്ടറില്‍ എത്തിയ ആള്‍ കടന്നുപിടിക്കുകയായിരുന്നു. യുവതി നിലവിളിച്ചതോടെ തൊട്ടടുത്തുള്ള വീട്ടുകാര്‍ വന്നതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം യുവാവ് തിരുവനന്തപുരം കോടതി ഭാഗത്തേക്ക് വാഹനം ഓടിച്ച് പോവുകയായിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം കരിമം സ്വദേശിയെ പൊലീസ് പിടികൂടി. യുവതിയെ ആക്രമിച്ച് നിലത്ത് തള്ളിയിടുന്ന പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് തുടരന്വേഷണത്തിലാണ്"