*വർക്കലയിലെ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി*

വർക്കല തച്ചോട് സ്വകാര്യ ബസിനിടയിൽ പെട്ട് മൽസ്യ തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ 
വർക്കലയിലെ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി.

ബസിന് സ്പീഡ് ഗവർണർ ഇല്ലായിരുന്നു. ഹാൻഡ് ബ്രേക്ക് വിഛേദിച്ച നിലയിലുമാണ്. 
കൂടാതെ ബ്രേക്ക് തകരാറിലായാൽ തനിയെ വണ്ടി നിൽക്കുന്ന 'ഫെയിൽ സേഫ് ബ്രേക്ക് സംവിധാനവും ഇളക്കിയിട്ട നിലയാണ് കാണപ്പെട്ടത്. 
ഡ്രൈവറുടെ ലൈസൻസിന് പുറമേ അപകടം വരുത്തിയ 'മൗഷ്മി' ബസിന്റെ ഫിറ്റ്നസും റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്.