*കരവാരം പഞ്ചായത്ത്‌ മുൻ പാർലമെന്ററി പാർട്ടി നേതാവുമായിരുന്ന ഡി. ബേബികുമാർ അനുസ്മരണം തോട്ടയ്ക്കാട് ജംഗ്ഷനിൽ നടന്നു.*

ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അംഗവും,കരവാരം പഞ്ചായത്ത്‌ മുൻ പാർലമെന്ററി പാർട്ടി നേതാവുമായിരുന്ന ഡി. ബേബികുമാർ അനുസ്മരണം തോട്ടയ്ക്കാട് ജംഗ്ഷനിൽ നടന്നു.കെ. എസ്. യു താലൂക്ക് യൂണിയൻ പ്രസിഡന്റായും , യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റായും,തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും, കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം, കരവാരം ഗ്രാമ പഞ്ചായത്ത്‌ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ വർക്കല കഹാർ എക്സ് എം. എൽ. എ അനുസ്മരണ പ്രഭാഷണം നടത്തി , മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് ചാങ്ങാടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ. പി. സി. സി അംഗം എൻ സുദർശനൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എം. കെ ഗാംഗധരതിലകൻ,എസ്. എം മുസ്തഫ,എം കെ ജ്യോതി, ജെ സുരേന്ദ്രകുറുപ്പ്, മണിലാൽ സഹദേവൻ, നിസ്സാം തോട്ടയ്ക്കാട്,അഡ്വ. എസ്. സൈഫുദ്ധീൻ,ഇന്ദിര സുദർശൻ, എം. എം ഇല്ല്യസ്,എം.മുഹമ്മദ്‌ റാഫി എൻ. ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.