ശ്രീനാരായണ ഗുരുദേവനെ രബീന്ദ്രനാഥ ടാഗോര്‍ സന്ദര്‍ശിച്ചതിന്‍റെ ശതാബ്ദിയാഘോഷം

ശതാബ്ദി സമ്മേളനം 
സ്വാമി പരാനന്ദ ഭദ്രദീപ പ്രകാശനം നടത്തും.
വിശ്വഭാരതി കേന്ദ്രസര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ബിദ്യുത് ചക്രബര്‍ത്തി ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയും ബിനോയ് വിശ്വം എം. പി. വിശിഷ്ടാതിഥിയും ആയിരിക്കും. ചീഫ്സെക്രട്ടറിയും കവിയുമായ വി.പി. ജോയ് മുഖ്യപ്രഭാഷണം നടത്തും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, പ്രഭാവര്‍മ്മ, ഡോ. കെ. എസ്. രാധാകൃഷ്ണന്‍, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, അഡ്വ. വി. ജോയി എം.എല്‍. എ., മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി, ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ പ്രസംഗിക്കും. പി.എസ്. ബാബുറാം ഉപഹാര സമര്‍പ്പണം നടത്തും. സച്ചിദാനന്ദ സ്വാമി രചിച്ച ടാഗോര്‍ ഗുരുസന്നിധിയില്‍ എന്ന ഗ്രന്ഥം വൈസ് ചാന്‍സിലര്‍ വി.പി. ജോയിയ്ക്ക് നല്‍കി പ്രകാശനം ചെയ്യും.
രണ്ട് മണിയ്ക്ക് കാവ്യ സൗഹൃദം കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എസ് . ജോസഫ് ഉദ്ഘാടനം ചെയ്യും. ബോധിതീര്‍ത്ഥ സ്വാമി അദ്ധ്യക്ഷത വഹിക്കും. ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശം, ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍, പ്രൊഫ. എസ്. ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിക്കും. കവികള്‍ കവിതാലാപനം നിര്‍വ്വഹിക്കും.