ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറയിലാണ് സംഭവമുണ്ടായത്. സെറ്റ് മുഴുവനോടെയാണ് ടയര്‍ ഊരിത്തെറിച്ചത്. ഉടന്‍ തന്നെ ബസ് വഴിയരികിലേക്ക് മാറ്റി.