ആലംകോട് എൽപിഎസ് ലൈനിൽ അശ്വതി ഭവനിൽ ഭുവന ചന്ദ്രൻ അന്തരിച്ചു
November 29, 2022
ആറ്റിങ്ങൽ: ആലംകോട് എൽ പി എസ് ലൈൻ അശ്വതി ഭവനിൽ ഭുവനചന്ദ്രൻ അന്തരിച്ചു. 62 വയസ്സായിരുന്നു. സംസ്കാരം ഇന്ന് പകൽ 11. 30 ന് വീട്ടുവളപ്പിൽ .. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3. 30 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. മുൻകാല സജീവ സി പി എം പ്രവർത്തകനായിരുന്നു. ഏറെ നാൾ വിദേശത്തായിരുന്നു. തിരിച്ചെത്തി ആലംകോട് കിളിമാനൂർ റോഡിൽ ബാറ്ററി സ്ഥാപനം നടത്തുകയായിരുന്നു... ഭാര്യ: സതികുമാരി .. മക്കൾ: അശ്വതിഅരുൺ , അനൂപ്.. മരുമകൻ: അരുൺ.