മദ്യപിച്ച് ഹോട്ടലിൽ ആക്രമണം പ്രതികൾ പിടിയിൽ

 കിളിമാനൂർ ഇരട്ടച്ചിറയിൽ നമ്മുടെ കട എന്ന പേരുള്ള ഹോട്ടലിൽ ആഹാരം കഴിക്കാൻ എത്തി മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും ചോദ്യം ചെയ്ത ഹോട്ടൽ നടത്തുപ്പുകാരനെയും, ജോലിക്കാരെയും അക്രമിച്ച് മുറിവേൽപ്പിക്കുകയും കടയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത കേസിലേക്കാണ് പഴയ കുന്നുമ്മൽ വട്ടപ്പാറ ചരുവിള പുത്തൻവീട്ടിൽ അനിൽകുമാർ മകൻ അമൽ (20),കിളിമാനൂർ ചൂട്ടയിൽ കാവുങ്കൽ വീട്ടിൽ മണിക്കുട്ടൻ മകൻ ശ്രീക്കുട്ടൻ (22), കിളിമാനൂർ മലയാമഠം മണ്ഡപംകുന്ന് അനിതാ ഭവനിൽ സുരേഷ് കുമാർ മകൻ ഹരിഹരൻ (22) എന്നിവരെയാണ് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിജുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, എസ് സി പി ഒ സുനിൽകുമാർ,ബിനു, സി പി ഒ ശ്രീരാജ് എന്നിവർ അടങ്ങിയ സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
 പ്രതികളുടെ അക്രമത്തിൽ കടയുടമയായ കിളിമാനൂർ പോങ്ങനാട് വിനീതാ ഭവനിൽ വിനോദ് (42) നും രണ്ട് തൊഴിലാളികൾക്കും ഗുരുതരമായ പരിക്കാണുള്ളത്.