തമിഴിലും ഗായികയായി മഞ്ജു വാര്യര്‍

അജിത്തിന്റെ നായികയായി അഭിനയിക്കുന്ന തുനിവ് എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ മഞ്ജു വാര്യർ പിന്നണി ഗായികയാവുന്നത്.സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകന്‍ ജിബ്രാന്‍ ആണ് സംഗീതം ഒരുക്കുന്നത്. ഗാനം ആലപിക്കുന്ന ചിത്രം മഞ്ജു സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചു. എച്ച്‌. വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് ജനുവരിയില്‍ പൊങ്കല്‍ റിലീസായി എത്തും.ചിത്രത്തില്‍ മഞ്ജു തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നതും.വെട്രിമാരന്‍ – ധനുഷ് ടീമിന്റെ അസുരനാണ് മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം. അസുരനു ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. മലയാളത്തില്‍ കണ്ണെഴുതി പൊട്ടുംതൊട്ട്, ജോ ആന്‍ഡ് ദ ബോയ്, ജാക്ക് ആന്‍ഡ് ജില്‍ , കയറ്റം എന്നീ ചിത്രങ്ങള്‍ മഞ്ജു ഗാനം ആലപിച്ചിട്ടുണ്ട്