പത്തനംതിട്ട : ശരണമന്ത്രഘോഷ മുഖരിതമായ അന്തരീക്ഷത്തില്‍ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്നു വിളക്ക് തെളിയിച്ചു. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേല്‍ശാന്തി അഗ്‌നി പകര്‍ന്നതോടെ തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി.