ആറ്റിങ്ങൽ സബ്ജില്ലാ കായികമേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ് ഞെക്കാട് സ്കൂളിന്

ആറ്റിങ്ങൽ : ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ അത് ലറ്റിക്സ് മേളയിൽ 185 പോയിന്റുനേടി ഞെക്കാട് സ്കൂൾ ഓവർ ആൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.

ഞെക്കാട് സ്കൂളിലെ ചുണക്കുട്ടികളായ കായിക താരങ്ങൾ മിന്നുന്ന പ്രകടനമാണ് മേളയിൽ കാഴ്ചവച്ചത്. കാര്യവട്ടം എൽ എൻ സി പി സ്റ്റേഡിയത്തിൽ നടന്ന അത് ലറ്റിക്സ് മത്സരങ്ങളിൽ സബ് ജൂനിയർ ബോയ്സ് ഓവർആൾ, സബ് ജൂനിയർ ഗേൾസ് ഓവർആൾ , സീനിയർ ബോയ്സ് ഓവർആൾ , അഗ്രിഗേറ്റ് ബോയ്സ് ഓവർആൾ, അഗ്രിഗേറ്റ് ഗേൾസ് ഓവർആൾ ടോഫികൾ നേടിയാണ് ഞെക്കാട് സ്കൂൾ മേളയുടെ മൊത്തം ഓവറാൾ ചാമ്പ്യൻഷിപ്പിന് അർഹത നേടിയത്. കൂടാതെ നാല് വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും ഞെക്കാട് സ്കൂളിലെ താരങ്ങൾ കരസ്ഥമാക്കി.

അസൂയാർഹമായ വിജയം കൈവരിച്ച ഞെക്കാട് സ്കൂളിലെ കായിക താരങ്ങളേയും അവരെ പരിശിലിപ്പിച്ച് മത്സരത്തിന് തയ്യാറാക്കിയ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികമാരായ ഷൈനി അർ എസ്, ഷാര സി സേനൻ എന്നിവരേയും പ്രിൻസിപ്പൽ കെ കെ സജീവ്, ഹെഡ്മാസ്റ്റർ എൻ സന്തോഷ്, വി എച്ച് എസ് എസ് പ്രിൻസിപ്പൽ ഇ താജുദീൻ പിടി എ പ്രസിഡന്റ് കെ ഷാജികുമാർ തുടങ്ങിയവർ അനുമോദിച്ചു.