കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ആറ്റിങ്ങലിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിവിധ സ്കൂളുകളിൽ നന്നായി എത്തിയ വിദ്യാർത്ഥികളാണ് തമ്മിൽ തല്ലുണ്ടായത്. കലോത്സവങ്ങൾ നടക്കുന്നതിനാൽ യൂണിഫോം ഇല്ലാതെയാണ് വിദ്യാർത്ഥികൾ എത്തുന്നത്. അതുകൊണ്ട് തന്നെ ഏതു സ്കൂളിലെ കുട്ടികൾ ആണെന്നോ ഒന്നും അറിയാൻ കഴിയില്ല. മാത്രമല്ല, ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു ലഹരി ഉത്പന്നങ്ങൾ കച്ചവടം നടക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾക്കിടയിൽ അതിനെ ചൊല്ലി വഴക്കും അടിയും നടക്കുന്നതായും പരാതി ഉയരുന്നുണ്ട്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ നോക്കി നിൽക്കെയാണ് അസഭ്യ വർഷവും തമ്മിൽ അടിയും. ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ ആകെ ഭീതിയിലാണ്. ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ ഇക്കഴിഞ്ഞ ഓണത്തിന് നടന്ന വിദ്യാർത്ഥികളുടെ ഓണത്തല്ല് കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. അതിന് ശേഷവും നിരവധി തവണ ബസ് സ്റ്റാൻഡിൽ കൂട്ടത്തല്ല് നടന്നു...*ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ വീണ്ടും വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്