ഈ മാസം 11 14 15 16 തീയതികളിൽ ഗവൺമെന്റ് V &HSS പകൽകുറി കിളിമാനൂർ ഉപജില്ലാ കലോത്സവത്തിന് VHSE എൻഎസ്എസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമായി. കലോൽസവത്തിൻ്റെ ഭാഗമായി തണൽ സമാഹരിച്ച തുക അതേ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വീട് വയ്ക്കുന്നതിനായി നൽകി കൊണ്ട് മാതൃകയാവുകയായിരുന്നു. വിദ്യാർത്ഥികളിൽ സേവന മനോഭാവം വളർത്തുന്നതിന് വേണ്ടി "തണൽ" എന്ന പേരിൽ സ്റ്റാളുകൾ പ്രവർത്തിപ്പിച്ചു. ഈ സ്റ്റാളിലൂടെ സൗജന്യമായി കറിവേപ്പില തൈകൾ വിത്തുകൾ മാസ്കുകൾ കുടിവെള്ളം എന്നിവ വിതരണം ചെയ്തു. എൻഎസ്എസ് വോളണ്ടിയേഴ്സ് വീടുകളിൽ നിന്നും കൊണ്ടുവന്ന നാടൻ ഭക്ഷ്യവിഭവങ്ങൾ നാടൻ കരിക്ക് ഫ്രഷ് ജ്യൂസ് എന്നിവ മിതമായ വിലയ്ക്ക് ലഭ്യമാക്കി. കലോത്സവ ആഡിറ്റോറിയങ്ങൾ ഗാന്ധി ചിത്രങ്ങളും സൂക്തങ്ങളും കൊണ്ട് കലോത്സവവേദിക്ക് മാറ്റുകൂട്ടി കിളിമാനൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നിർദ്ദേശം പ്രഹാരം സമാപന സമ്മേളനത്തിൽ വച്ച് തണലിന്റെ വില്പന സ്റ്റാളിൽ നിന്നും ലഭിച്ച ലാഭമായ 5000 രൂപ ഇതേ സ്കൂളിലെ ഭിന്നശേഷി വിദ്യാർഥിയുടെ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൈമാറി. തദവസരത്തിൽ കലോത്സവ സമാപന സമ്മേളനത്തിന് മുഖ്യ അഥിതിയായി എത്തിയ ഗോപിനാഥ് മുതുകാട് ഭിന്നശേഷി വിദ്യാർഥിയെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഡിഫറന്റ് ആർട്ട് സെന്ററിൽ അഡ്മിഷൻ നൽകാം എന്നറിയിച്ചു.ഭിന്നശേഷി വിദ്യാർഥികൾക്ക് വേണ്ടിയുള്ള കാരുണ്യ 'പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് പ്രോഗ്രാം ഓഫീസറും വിഎച്ച്എസ്ഇ അധ്യാപകരും നേതൃത്വം നൽകി...!