രാത്രി ബൈക്കിലെത്തിയവര്‍ വീടാക്രമിച്ചു, ലഹരി മാഫിയ സംഘമെന്ന് പൊലീസ്

കാട്ടാക്കട : ബൈക്കിലെത്തിയ സംഘം രാത്രിയില്‍ വീടുകയറി ആക്രമിച്ചു. കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അനിലിന്റെ ജെ.ജെ.ഹൗസിനു നേരെ വ്യാഴം രാത്രി 10.30 മണിയോടെയാണ് ആക്രമണം. 3 ബൈക്കുകളിലെത്തിയ 6 അംഗം സംഘമാണ് വീട് ആക്രമിച്ചത്. 

അനിലിന്റെ മാതാവ് ജെസ്സിക്ക് അക്രമികളുടെ മര്‍ദനമേറ്റു. അനില്‍ ആദ്യം താമസിച്ചിരുന്ന പുതുവയ്ക്കലിലെ വാടക വീടിനു നേരെയും ആക്രമണം നടന്നു. ആക്രമണത്തിനു പിന്നില്‍ ലഹരി സംഘമാണെന്നാണ് വിവരം. അനിലിന്റെ മരുമകന്‍ അമലിനെ തേടിവന്ന സംഘം വീടിന്റെ മുന്‍വശത്തെ ജനാല ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വീട്ടുപകരണങ്ങള്‍ നശിപ്പിച്ച സംഘം തടയാന്‍ ശ്രമിച്ച അനിലിന്റെ മാതാവ് ജെസ്സിയെ മര്‍ദിച്ചു. കാലിനും കഴുത്തിനും അടിയേറ്റ ജസ്സി ആശുപത്രിയില്‍ ചികിത്സയിലാണ്. 

  ഒട്ടേറെ ക്രിമിനല്‍ കേസിലെ പ്രതിയായ നെയ്യാറ്റിന്‍കര സ്വദേശിയുമായി ഉള്ള പണം ഇടപാടാണു ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. അനില്‍ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്ന പുതുവയ്ക്കലിലെ വീടിന്റെ മുന്‍ ഭാഗത്തെ ജനാല ചില്ല് തകര്‍ത്ത ശേഷമാണ് കുളത്തുമ്മലിലെ വീട് ആക്രമിച്ചത്.ലഹരി മാഫിയയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചനയെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു. അനിലിന്റെ മരുമകന്‍ അമല്‍ നെയ്യാറ്റിന്‍കര സ്വദേശി ഷൈന്‍ രാജിനു 10 ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഈ പണം നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു അക്രമികള്‍ എത്തിയതെന്നു വീട്ടുകാര്‍ മൊഴി നല്‍കി. ഷൈന്‍ രാജ് 2 കിലോ ഗ്രാം കഞ്ചാവ് കൈവശം വച്ചതും കൊലപാതക ശ്രമം ഉള്‍പ്പെടെ അനവധി കേസുകളില്‍ പ്രതിയെന്നു പൊലീസ് പറഞ്ഞു.ഇയാളുടെ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറഞ
   സംഭവവുമായി ബന്ധപ്പെട്ട് 2 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ഇതേസമയം വ്യാഴം രാത്രി മലയിന്‍കീഴ് അണപ്പാട് ഒരു വീടിനു നേരെയും ആക്രമണം നടന്നു. ഈ സംഘത്തിലെ ചിലര്‍ മലയിന്‍കീഴ് പൊലീസിന്റെ വലയിലായതായാണ് വിവരം.ഇതേ സംഘമാണ് കാട്ടാക്കടയിലെ ആക്രമണത്തിനു പിന്നിലുമെന്നാണ്
പൊലീസ് നല്‍കുന്ന വിവരം.