കൊല്ലത്ത് പിടവൂരിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സിന്ധുവും കുടുംബവും. കഴിഞ്ഞ 15 ആം തിയതി പത്തനാപുരം ടൗണിൽ പോകുന്നുവെന്ന് പറഞ്ഞാണ് സിന്ധു വീട്ടിൽ നിന്നും ഇറങ്ങിയത്. ആറ് വയസുകാരന്‍ മകനും സിന്ധുവിന്‍റെ അമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. കൊടുങ്ങല്ലൂർ ഭാഗത്ത് സിന്ധു ഉണ്ടെന്ന വിവരം കിട്ടി വീട്ടുകാർ അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.