ശംഖുമുഖം ബീച്ചിൽ"BEACH FOR ALL CAMPAIGN"സംഘടിപ്പിച്ചു..

ശംഖുമുഖം : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്, ബാലാവകാശ വാരാചരണവുമായി ബന്ധപ്പെട്ട് ഇസാഫ് ഫൗണ്ടേഷൻ, ചൈൽഡ് ലൈൻ തിരുവനന്തപുരവുമായി ചേർന്ന് പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ * കമ്മീഷൻ അംഗം പി പി ശ്യാമളാദേവി ഉദ്ഘാടനം നിർവഹിച്ചുBEACH FOR ALL CAMPAIGN* ശംഖുമുഖം ബീച്ചിൽ സംഘടിപ്പിച്ചു
.ബാലാവകാശ സംരക്ഷണ.വഴുതക്കാട് റോട്ടറി സ്പെഷ്യൽ സ്കൂൾ,ഗവണ്മെന്റ് സ്കൂൾ ഫോർ വിഷ്വലി ഇമ്പയേർഡ്,ഗവണ്മെന്റ് സ്കൂൾ ഫോർ ഡെഫ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഒപ്പം ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് തിരുവനന്തപുരം, BFCC ഡിപ്പാർട്ട്മെന്റ് ഓഫ് ആർക്കിടെക്ചർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, പാലിയം ഇന്ത്യ എന്നിവയിൽ നിന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സന്നദ്ധ പ്രവർത്തകരും മറ്റു സാമൂഹിക പ്രവർത്തകരടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു.
ചൈൽഡ് ലൈനിന്റെയും ബാരിയർ ഫ്രീ കൺസൽറ്റൻസി സെല്ലിന്റെയും ഭാഗമായി കുട്ടികൾക്ക് വേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചു. ശംഖുംമുഖം വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡി, ഇസാഫ് ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിൽസൺ തോമസ്, ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ ജോബി കോണ്ടൂർ, ബാരിയർ ഫ്രീ കൺസൽട്ടൻസി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. പ്രിയാഞ്ജലി പ്രഭാകരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.