എന്താണ് ഹോപ് ഷോട്ട്‌സ്?
ഹ്യുമുലസ് ലുപുലസ് ( Humulus lupulus ) എന്നാണ് ഈ പച്ചക്കറിയുടെ ശാസ്ത്രീയ നാമം. യൂറോപ്പും വടക്കേ അമേരിക്കയുമാണ് സ്വദേശം. 20 വര്‍ഷം വരെ ഓരോ ചെടിക്കും ആയുസുണ്ട്. ഈ ചെടിക്ക് ആറ് മീറ്റര്‍ വരെ ഉയരമുണ്ടാകും.
എന്താണ് ഹോപ് ഷോട്ടുകള്‍ കൊണ്ടുള്ള പ്രയോജനം?
ശാരീരികവും മാനസികവുമായ ചില ബുദ്ധിമുട്ടുകള്‍ക്കുള്ള ഔഷധമായി ഹോപ് ഷോട്ടുകളെ കണക്കാക്കാറുണ്ട്. ക്ഷയരോഗത്തിനെതിരായ ആന്റിബോഡികള്‍ ശരീരത്തില്‍ രൂപപ്പെടാന്‍ ഈ പച്ചക്കറി കഴിക്കുന്നത് ഉത്തമമാണെന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. കൂടാതെ ഉറക്കക്കുറവ്, ടെന്‍ഷന്‍, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍, അമിതമായ ദേഷ്യം എന്നിവ പരിഹരിക്കാനും ഹോപ് ഷോട്ടുകള്‍ പ്രയോജനം ചെയ്യുമെന്നും കരുതപ്പെടുന്നു.
എന്തുകൊണ്ടാണ് ഈ തീവില?
ഹോപ് ഷോട്ട് വളര്‍ച്ച പ്രാപിച്ച് വിളവെടുക്കാന്‍ മൂന്ന് വര്‍ഷത്തോളം വേണമെന്നതാണ് ഇവയ്ക്ക് വില കൂടാനുള്ള പ്രധാന കാരണം. പാകമായാല്‍ മാത്രം പോര ഇവ പറിച്ചെടുക്കുന്നതിന് തീവ്ര പ്രയത്‌നം തന്നെ ആവശ്യമാണ്. ചെടിയുടെ ചെറിയ അഗ്രഭാഗം വേര്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ ചെടിയും വളരെ ശ്രദ്ധയോടെ വേണം പറിച്ചെടുക്കാന്‍.