യാത്രക്കാരുമായി പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം. ബസ് റോഡരിലേയ്ക്ക് സുരക്ഷിതമായി നിർത്തിയ ഡ്രൈവരുടെ ആത്മധൈര്യം കൈവിടാതെയുള്ള പ്രവൃത്തി രക്ഷിച്ചത് 48 യാത്രക്കാരുടെ ജീവന്‍. എന്നാല്‍, ബസ് നിർത്തിയതിന് പിന്നാലെ ഡ്രൈവർ കുഴഞ്ഞു വീണു. അദ്ദേഹം വീണതിന് ശേഷമാണ് കണ്ടക്ടറും യാത്രക്കാരും സംഭവം അറിഞ്ഞത്. താമരശ്ശേരി കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ താമരശ്ശേരി വെഴുപ്പൂർ ചുണ്ടകുന്നുമ്മൽ സിഗേഷിനാണ് (48) ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. കുന്ദംകുളത്ത് വെച്ചായിരുന്നു സംഭവം. ബസില്‍ കഴുഞ്ഞ് വീണ സിഗേഷിനെ ഉടൻ തന്നെ കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സിഗേഷിൻ്റെ മനോധൈര്യത്തോടെയുള്ള ഈ മാതൃകാപരമായ പ്രവർത്തി എല്ലാ കെ എസ് ആർ ടി സി ജീവനക്കാർക്കും
അഭിമാനാർഹമാണ്.
സിഗേഷിന് ടീം കെ എസ് ആർ ടി സി യുടെ അഭിനന്ദനങ്ങൾ.🌷🌹🌷🌹🌷🌹
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.