*ആധാർ-പാൻ ബന്ധിപ്പിക്കൽ സംബന്ധിച്ച് കേന്ദ്രത്തിന്റെ സുപ്രധാന പ്രഖ്യാപനം*

അടുത്ത വർഷം മാർച്ച് 31-നകം ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്നും ഇല്ലെങ്കിൽ പാൻ കാർഡ് റദ്ദാക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇതിനോടകം തന്നെ പലതവണ സമയപരിധി നീട്ടിയിട്ടുണ്ട്. ഇനി ഇളവ് പ്രതീക്ഷിക്കേണ്ടെന്ന സൂചനയാണ് മന്ത്രാലയം നൽകുന്നത്. മിക്കവരും ലിങ്ക് ചെയ്തെങ്കിലും ഇനിയും ചെയ്യാത്തവർ ബാക്കിയുണ്ട്.