ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3, 4 തീയതികളില്‍ നടത്താന്‍ തീരുമാനം. തന്ത്രിയുടെയും ജ്യോതിഷികളുടെയും അഭിപ്രായം മാനിച്ചാണ് ദേവസ്വം ഭരണസമിതിയുടെ തീരുമാനം. ഇത്തവണ സാധാരണയിൽനിന്നു ഭിന്നമായി രണ്ടു ദിവസമായാണ് ഏകാദശി വരുന്നത്.57.38 നാഴിക ഏകാദശിയായി വരുന്നത് വൃശ്ചികം 17ാം തീയതിയായ ഡിസംബർ മൂന്നിനാണ്. അന്ന് ഏകാദശി ആഘോഷിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പിന്നീട് ജ്യോതിഷ പണ്ഡിതൻമാരുടെയും വൈദികരുടെയും അഭിപ്രായം കൂടി പരിഗണിച്ച്, 1992- 93 വർഷങ്ങളിൽ സമാന സാഹചര്യത്തിൽ ദേവസ്വം സ്വീകരിച്ച നടപടിക്രമം കൂടി കണക്കിലെടുത്ത് ഇത്തവണ ഡിസംബർ നാലിനും ഏകാദശി ആഘോഷിക്കാനും ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ വിളക്ക് നടത്താനും ഭരണസമിതി തീരുമാനിക്കുകയായിരുന്നു.