കല്ലടത്തണ്ണി ബസ് ദുരന്തത്തിന് ഇന്ന് 23 വയസ്.

1999 നവം 14 ന് പുനലൂർ-വർക്കല റൂട്ടിലോടുന്ന #വൽക്കലം എന്നു പേരുള്ള സ്വകാര്യ ബസ് കല്ലടത്തണ്ണി തോടിന് കുറുകേയുള്ള  ചെറിയ പാലത്തിൽ നിന്ന് താഴേക്ക് വീണ് 20 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം. നമ്മുടെ സമീപപ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള 20 പേരാണ് ഈ അപകടത്തിൽ ലോകത്തോട് യാത്ര പറഞ്ഞത് . ചടയമംഗലം പള്ളിക്കൽ റോഡിലാണ് കല്ലടത്തണ്ണി. വളരെ മോശം റോഡായിരുന്നു ഇത്. ബസിന്റെ പർച്ച് ബോൾട്ട് പോയതാണ് അപകടകാരണമായത്. നിരവധി വർഷങ്ങൾക്ക് ശേഷം റോഡൊന്നു ഗതാഗതയോഗ്യമാക്കാനായി അധികാരികളെ പ്രേരിപ്പിച്ചത് ഈ അപകടം ആയിരുന്നു . 
കല്ലടത്തണ്ണിയിലെ പൗരസമിതിയും പോരേടം ഡ്രൈവേഴ്സും കൂട്ടായി ഇവിടെ നിർമ്മിച്ച ദുരന്ത സ്മാരകത്തിൽ സന്ദർശനത്തിനായി ഇന്നും നിരവധി പേർ ഇവിടെ എത്താറുണ്ട്.