സൂപ്പർനാച്ചുറൽ ത്രില്ലറായൊരുങ്ങിയ ചിത്രത്തിന്റെ റീമാസ്റ്റേർഡ് പതിപ്പാണ് തിയേറ്ററുകളിലെത്തുന്നതെന്ന് അണിയറപ്രവർത്തകർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ദൈർഘ്യത്തിന്റെ പേരിൽ ഏറെ പഴികേട്ടിരുന്ന ചിത്രം ഇപ്പോഴത്തെ യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ റീ എഡിറ്റ് ചെയ്തിട്ടുണ്ട്. പുതിയ ആംഗിളിലാണ് എഡിറ്റിംഗ് നടത്തിയതെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. ഓരോ ഫ്രെയിമും പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കളർ ഗ്രേഡിങ് നടത്തിയതായും അവർ പറഞ്ഞു. പുതിയ പതിപ്പിന്റെ റിലീസ് എന്നായിരിക്കുമെന്ന് വ്യക്തമായിട്ടില്ല.