കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന നമ്മുടെ അഭിമാന സര്‍വീസ് ഇന്നുമുതല്‍ പുനരാരംഭിക്കുന്നു...
''ശാര്‍ക്കര - പമ്പ''
വൈകുന്നേരം 6:30 ന് ആറ്റിങ്ങൽ നിന്നും ശാര്‍ക്കര ക്ഷേത്രത്തിലെത്തി അവിടെ നിന്നും 7:30ന് തിരിച്ച് 8:00 മണിക്ക് ആറ്റിങ്ങൽ ഡിപ്പോയിലെത്തി അവിടെ നിന്നും പമ്പയ്ക്ക്...*മണ്ഡല മകര വിളക്കിനോട് അനുബന്ധിച്ചു
ശ്രീ ശാർക്കര ദേവീ ക്ഷേത്ര സന്നിധിയിൽ നിന്നും 17/11/22 മുതൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് ശാർക്കര-- പമ്പ KSRTC ബസ്സ് സർവീസ് ഉണ്ടായിരിക്കുന്നതാണ്.
യാത്ര സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിയാൻ KSRTC യുടെ 0470 2622202 നമ്പറിൽ ബന്ധപ്പെടുക
Sabarimala: 12 കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്, നിലക്കൽ പ്രധാന കേന്ദ്രം, അറിയേണ്ടതെല്ലാം
Sabarimala Online Registration: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച കേന്ദ്രങ്ങളിൽ എത്തി തീർഥാടകർക്ക് ദർശന സമയം ക്രമപ്പെടുത്താം. നിലക്കൽ ആണ് പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രം
പത്തനംതിട്ട: ഓൺ ലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാതെ അയ്യപ്പ ദർശനം ആഗ്രഹിക്കുന്നവർക്കായി തിരുവിതാംകൂർ ദേവസം ബോർഡിന്റെ നേതൃത്വത്തിൽ സ്പോട്ട് ബുക്കിങ് ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച കേന്ദ്രങ്ങളിൽ എത്തി തീർഥാടകർക്ക് ദർശന സമയം ക്രമപ്പെടുത്താം. നിലക്കൽ ആണ് പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രം.
തിരുവനന്തപുരം ശ്രീകണ്ഠേശ്വരപുരം ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, വൈക്കം ശിവ ക്ഷേത്രം, കീഴില്ലം, പെരുമ്പാവൂർ, എരുമേലി, നിലയ്ക്കൽ മഹാദേവ ക്ഷേത്രം, ചെറിയാനവട്ടം, വണ്ടിപ്പെരിയാർ സത്രം എന്നി 12 കേന്ദ്രങ്ങളിലാണ് സ്പോട് ബുക്കിങ് സൗകര്യം ആദ്യ ഘട്ടത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
ഭക്തർക്കായുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ നിർവ്വഹിച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷൻ ശശികല, ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സജിൻ, പിആർഒ സുനിൽ അരുമാനൂർ തുടങ്ങിയവർ സംബന്ധിച്ചു.