മണ്ഡല കാലത്ത് കാശി, മഥുര, അയോധ്യ, പ്രയാഗ് രാജ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കാണ് ആദ്യയാത്ര.... തിരുവനന്തപുരം-കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 10 ന് പുറപ്പെട്ട് പത്തു ദിവസത്തെ തീര്‍ത്ഥയാത്രയ്ക്കു ശേഷം ഡിസംബര്‍ 20-ന് മടങ്ങിയെത്തും... യാത്രക്കാര്‍ക്ക് ഒഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളും , പൈതൃക നിര്‍മിതികളും സന്ദര്‍ശിക്കാനാകും... കൊണാര്‍ക്ക് സൂര്യ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും , ഗംഗ ആരതിയും, അയോധ്യയിലെ രാമക്ഷേത്രവും , മറ്റു ക്ഷേത്രങ്ങളും, സരയുനദി, ഗംഗ -യമുന-സരസ്വതി നദികളുടെ സംഗമ കേന്ദ്രമായ പ്രയാഗ്രാജിലെ (അലഹബാദ്) ത്രിവേണി സംഗമം തുടങ്ങി നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഈ യാത്രയിലൂടെ സന്ദര്‍ശിക്കാം....