കരവാരം സ്കൂളിൽ വ്യാജ തസ്തികയിലൂടെ എയ്ഡഡ് സ്കൂൾ നിയമനം, ഇവർ പറ്റിയ ശമ്പളവും അനുകൂല്യങ്ങളും തിരിച്ചു പിടിക്കും

കല്ലമ്പലം : ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ കീഴിൽ പെട്ട കരവാരം വി എച് എസ് എസിൽ അനധികൃതമായി കുട്ടികളെ ഇരുത്തി ഡിവിഷൻ ഉണ്ടാക്കി തസ്തികകൾ സൃഷ്ടിച്ച് സർക്കാരിന് വൻ സാമ്പത്തികനഷ്ടം ഉണ്ടാക്കിയതായി പരാതി.

  വിവരാവകാശ പ്രവർത്തകനും പൊതു പ്രവർത്തകനുമായ നാവായ്കുളം മുക്കുകട സ്വദേശി N .K . ബാബു ചന്ദ്രൻ പൊത് വിദ്യാഭ്യാസ ഡയറക്ടർക്ക് കൊടുത്ത പരാതിയിന്മേൽ സൂപ്പർ ചെക്ക് സെൽ സ്കൂളിൽ നേരിട്ട് വന്ന് പരിശോധന നടത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അറബിക് കോളേജ് കളിൽ പഠിക്കുന്ന കുട്ടികളെ സ്കൂളിൽ ചേർത്ത് ഡിവിഷൻ ഉണ്ടാക്കുന്നു എന്ന് കാണിച്ച് പരാതിക്കാരൻ നൽകിയ പരാതി ശരിയാണന്ന് കണ്ടത്തി.

  വിശദമായ പരിശോധന നടത്തിയശേഷം 10 ഡിവിഷൻ ഉണ്ടായിരുന്നതിൽ നിന്നും രണ്ട് ഡിവിഷൻ കുറച്ച് Staff fixation നടത്തി അത് പ്രകാരമുള്ള തസ്തിക കണ്ടത്താൻ ഡയറക്ടർ ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് നിർദ്ദേശം നൽകി കൊണ്ട് ഉത്തരവ് ഇറക്കി . ഇതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് , നാച്ചറൽ സയൻസ്, ഹിന്ദി, മുസിക് തുടങ്ങിയ 4 തസ്തിക വെട്ടി കുറച്ച് കൊണ്ട് അറ്റിങ്ങൽ DEO ഉത്തരവിറക്കി. 2019 - 20, 2020 - 21, 2021 - 22 എന്നി മൂന്ന് വർഷങ്ങളിൽ മേൽ പറഞ്ഞ 4 തസ്തികയിലും കൂടി അധ്യാപകർ വാങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാത്ത കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുത്തന്ന വകയിലും ഇല്ലാത്ത കുട്ടികൾക്ക് പാഠപുസ്തകങ്ങളും മറ്റു ഉപകരണങ്ങളും നൽകിയ വകയിലും ഉണ്ടായ സാമ്പത്തിക നഷ്ടം കുട്ടികളെ അനധികൃതമായി ക്ലാസ്സിൽ അറ്റൻഡൻസ് കൊടുത്ത ക്ലാസ് ടീച്ചർമാരിൽ നിന്നും HM ൽ നിന്നും ഈടാക്കുന്നതിനും DEO സ്കൂൾ അധികൃതർക്കു നിർദ്ദേശം നൽകി.
 ഇല്ലാത്ത കുട്ടികൾക്ക് അറ്റെന്റെൻസ് നൽകിയ ക്ലാസ് ടീച്ചർമാർക്കെതിരെ വിദ്യാഭാസ ആക്ട് 12 A പ്രകാരം സസ്പെൻഷൻ തുടങ്ങിയുള്ള നടപടി ക്രമങ്ങൾ നടത്താൻ ഡയറക്ടറുടെ ഉത്തരവിൽ തന്നെ വ്യക്തമാക്കിയിടുണ്ട്