BREAKING NEWS നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

കൊച്ചി:ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകൾ ആണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചി മരട് പോലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.11 മണിയോടുകൂടി ഇന്ന് ഹാജരാവാൻ പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചു ശ്രീനാഥ് ഭാസി സാവകാശം തേടിയിരുന്നു. പോലീസ് സാവകാശം നൽകിയിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞതോടെ ശ്രീനാഥ് ഭാസി ഹാജരാവാൻ തയ്യാറായി സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.