കാർ ബൈക്ക്കളിലേക്ക് ഇടിച്ചുകയറി ഒരു ബൈക്ക് യാത്രികൻ മരണപ്പെട്ടു . മറ്റൊരു ബൈക്ക് യാത്രികന് ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു . കാറോടിച്ച് വന്നത് സ്ത്രീയാണെന്ന് ദൃസാക്ഷികൾ .
വാഹനം നിർത്താതെ പോയി ..!
#കല്ലമ്പലം : നാവായിക്കുളത്ത് അമിത വേഗതയിൽ പോയ കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് ഒരാൾ മരണപ്പെട്ടു. സ്കൂട്ടർ യാത്രികൻ ഒറ്റൂർ #ശ്രീനാരായണപുരം സ്വദേശി ശശിധരൻ(51) ആണ് മരണപ്പെട്ടത്. മറ്റൊരു ബൈക്ക് യാത്രികൻ നാവായിക്കുളം സ്വദേശി രാജേഷ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 6:50 ഓടെ നാവായിക്കുളം വലിയപള്ളിക്ക് സമീപമാണ് സംഭവം. കൊല്ലം ഭാഗത്തേക്ക് അമിത വേഗതയിൽ പോയ കാർ അതേ ദിശയിൽ ശശിധരൻ സഞ്ചാരിച്ചുവന്ന സ്കൂട്ടറിലും രാജേഷ് സഞ്ചരിച്ചു വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശശിധരന്റെ സ്കൂട്ടർ റോഡ് വശത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറി. അപകടം സൃഷ്ടിച്ച കാർ നിർത്താതെ പോയി. ശശിധരനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രികൻ രാജേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.