കല്ലമ്പലം : നാവായിക്കുളം മേഖലയില്‍ മോഷണം വ്യാപകം, മോഷ്ടാക്കള്‍ക്ക് താല്‍പര്യം റബര്‍ ഷീറ്റുകള്‍. മൂന്നിടങ്ങളിലായി 267 ഷീറ്റുകള്‍ മോഷണം പോയി.
നാവായിക്കുളം പൈവേലിക്കോണം തീര്‍ഥത്തില്‍ ദിലീപ് കുമാര്‍, നാവായിക്കുളം ഇടമണ്‍നില നിസാം മന്‍സിലില്‍ നിസാമുദ്ദീന്‍, നാവായിക്കുളം ഇടമണ്‍നില സ്വദേശി അലിയാരുകുഞ്ഞ് എന്നിവരുടെ വീടുകളില്‍നിന്നുമാണ് ഷീറ്റുകള്‍ മോഷണം പോയത്.
ദീലീപ് കുമാറിന്‍റെ 206 ഉം നിസാമുദ്ദീന്‍റെ 55 ഷീറ്റും അലിയാരുകുഞ്ഞിന്‍റെ ആറ് ഷീറ്റുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി 12.20നാണ് നിസാമുദ്ദീന്‍റെയും അലിയാരുകുഞ്ഞിന്‍റെയും വീട്ടില്‍ മോഷണം നടന്നത്.