ദില്ലി: ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അതേസമയം, സംസ്ഥാനത്താകെ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. കോഴിക്കോട്ട് രണ്ടിടത്താണ് ഇന്ന് തെരുവുനായ കാരണം അപകടം ഉണ്ടായത്. കോഴിക്കോട് ഉള്ളിയേരി പാതയിൽ തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്. കോഴിക്കോട് അത്തോളിക്കടുത്ത് മൊടക്കല്ലൂരില്‍ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം ഉണ്ടായത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ബിഎഡ് വിദ്യാര്‍ത്ഥികളായ അമല്‍ മോഹന്‍, അംജദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാവൂർ കൽപ്പള്ളിയിലും നായ വാഹനത്തിന് കുറുകെ ചാടി അപകടമുണ്ടായി. കോഴിക്കോട് അത്തോളിക്കടുത്ത് മൊടക്കല്ലൂരില്‍ ബൈക്കിന് കുറുകെ തെരുവുനായ ചാടി അപകടം. തെരുവ് നായകൾ മനുഷ്യർക്ക് മാത്രമല്ല വളർത്തു മൃഗങ്ങൾക്കും ഭീഷണിയാകുകയാണ്. കണ്ണൂരിൽ രണ്ട് ദിവസത്തിനിടെ രണ്ട് പശുക്കളാണ് പേവിഷബാധയേറ്റ് ചത്തത്. ഇരു വീട്ടുകാർക്കും ആകെയുള്ള ഉപജീവന മാർഗമായിരുന്നു പശു. പശു നഷ്ടപ്പെട്ട ചാല പന്ത്രണ്ട് കണ്ടിയിൽ പ്രസന്ന സാനിയോയ്ക്കൊപ്പം ചേരുന്നു.