മദ്യം വാങ്ങാന്‍ പണം നൽകിയില്ല, മകൻ അമ്മയെ തീകൊളുത്തി

തൃശൂർ:ചമ്മണ്ണുരില്‍ മകന്‍ അമ്മയെ തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ ചമ്മന്നൂര്‍ സ്വദേശി ശ്രീമതി (75) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.മകന്‍ മനോജിനെ (40) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ അരിശമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മകനും ചികിത്സയിലാണ്.