വിദ്യാർത്ഥികൾ സംഘം ചേർന്നുനടത്തിയ സംഘട്ടനത്തിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി അപകടം. ഡൽഹി എൻസിആർ പ്രദേശത്തെ ഗാസിയാബാദിലാണ് അപകടം നടന്നത്. റോഡിന്റെ നടുക്ക് അടികൂടിയ വിദ്യാർത്ഥികളെ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണെങ്കിലും വീണ്ടും എഴുന്നേറ്റ് അടിയുണ്ടാക്കുന്നത് വിഡിയോയിൽ കാണാം.റോഡിലൂടെ മറ്റു വാഹനങ്ങൾക്ക് പോകാൻ ബുദ്ധിമുട്ട് തീർത്തുകൊണ്ടാണ് വിദ്യാർത്ഥികളുടെ പൊരിഞ്ഞ തല്ല് നടന്നത്. പൊലീസ് എത്തിയതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥികളിൽ ചിലരെ കസ്റ്റഡിയിൽ എടുത്തു.വിദ്യാർത്ഥികളെ മാത്രമല്ല അമിതവേഗത്തിൽ എത്തിയ കാറും കസ്റ്റഡിയിൽ എടുത്തെന്നും ഇവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നുമാണ് ഗാസിയാബാദ് പൊലീസ് പറയുന്നത്.