മണനാക്ക് പെരുംകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികയെ ഗുരുതരാവസ്ഥയിൽ

കടയ്ക്കാവൂർ : തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. മണനാക്ക് ഏലാപ്പുറം പുളിയറക്കുന്ന് വീട്ടിൽ ലളിത (68) യെയാണ് നായ കടിച്ചത്.

ബുധനാഴ്ച രാവിലെ 11 മണിയോടെ മണനാക്ക് പെരുംകുളം റോഡിലൂടെ നടന്നുപോകുമ്പോഴാണ് ലളിതയെ തെരുവുനായ ആക്രമിച്ചത്. മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റ ലളിതയെ നാട്ടുകാർ ആദ്യം വക്കം റൂറൽ ഹെൽത്ത് സെൻററിലും തുടർന്ന് ചിറയിൻകീഴ് ആശുപത്രിയിലും എത്തിച്ചു. ഗുരുതരമായ പരിക്കുകളായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ഭർത്താവ് തുളസീധരൻ മരണപ്പെട്ടതിനെ തുടർന്ന് ലളിത, മകൾ ബിന്ദുവിനോടൊപ്പമാണ് താമസിക്കുന്നത്.