സി ഐ റ്റി യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ആറ്റിങ്ങൽ രാമുവിനേയും ജനറൽ സെക്രട്ടറിയായി സി ജയൻബാബുവിനേയും തിരഞ്ഞെടുത്തു. ഇരുവരും സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളാണ്. നേരത്തേ രാമു ആറ്റിങ്ങൽ ഏരിയാ പാർട്ടി സെക്രട്ടറിയായും ജയൻബാബു പാളയം ഏരിയാ പാർട്ടി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. രാമു ആറ്റിങ്ങൽ നഗരസഭാ പ്രതിപക്ഷനേതാവ് ആയും, ജയൻബാബു തിരുവനന്തപുരം മേയറായും പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരും ഇപ്പോൾ പൊതുമേഖലാ ബോർഡ് ചെയർമാൻമാരാണ്.