തിരുവനന്തപുരം: ലൈവ്സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിംഗ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നായ പിടുത്തത്തിൽ (ഡോഗ് catching) ട്രെയിനിംഗ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (26, 27)തിരുവനന്തപുരം കോർപറേഷൻ്റെ പേട്ട എബിസി സെൻ്ററിലും കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിംഗ് സെൻ്ററിലും ആയിട്ടാണ് ഡോഗ് ക്യാച്ചേഴ്‌സിനെ പ്രായോഗിക പരിശീലനം നൽകുന്നത്. കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്ന ക്യാച്ചേഴ്സിനാണ് ആരംഭ ഘട്ടത്തിൽ പരിശീലനം നൽകുക. രണ്ടു ദിവസമായിട്ടാണ് പരിശീലനം നടത്താൻ ഉദ്ദേശിക്കുന്നത്. ഡോഗ് ക്യാച്ചിങ്ങിനൊപ്പം അനിമൽ വെൽഫെയർ അക്ടിനെ കുറിച്ചും അവബോധം ഉണ്ടാക്കുന്ന തരത്തിലാണ് പരിശീലനം. പരിശീലനം ലഭിച്ചവരുടെ സേവനം കോർപറേഷനിൽ തെരുവ് നായ്ക്കളെ പിടിയ്ക്കുന്നതിനായി പ്രയോജനപ്പെടുത്തും. ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ പാലിച്ചു പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തവരാണ് പരിശീലനാർഥികൾ.