ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ വർക്കല താലൂക്ക് സമ്മേളനം വർക്കല പാലച്ചിറ മേവ കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു.

ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ വർക്കല താലൂക്ക് സമ്മേളനം വർക്കല പാലച്ചിറ മേവ കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. സമ്മേളനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടരയോടുകൂടി പ്രതിനിധി രജിസ്ട്രേഷൻ ആരംഭിച്ചു 3 മണിക്ക് പൊതുസമ്മേളനം ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു സമ്മേളനത്തിന് ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് നാദിർഷാൻ അധ്യക്ഷത വഹിച്ചു. ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ട്രഷറർ ജി തൃദീപ് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. എക്സ് എംഎൽഎ ആനത്തലവട്ടം ആനന്ദൻ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു സംഘടനാ താലൂക്ക് സെക്രട്ടറി ചിന്തുപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഓൾ കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ സ്റ്റേറ്റ് സെക്രട്ടറി എ കെ ഷാനവാസ് സംഘടനാ സന്ദേശം നൽകി തുടർന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അടൂർ പ്രകാശ് എംപിയും എക്സ് എംഎൽഎ ആനത്തലവട്ടം ആനന്ദനും ചേർന്ന ആദരിച്ചു. സമ്മേളനത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് സംഘടനാ സ്റ്റേറ്റ് സെക്രട്ടറി സുനിൽ ദത്ത് സംഘടന സ്റ്റേറ്റ് ഓർഗനൈസേഷൻ സെക്രട്ടറി സൂരജ് കുമാർ സംഘടനാ ആഡിറ്റിങ് മെമ്പർ താജുദ്ദീൻ തോപ്പിൽ എന്നിവരും സംസാരിച്ചു. ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ താലൂക്ക് ജോയിൻ സെക്രട്ടറി ഹരിപ്രസാദ് ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു.