ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിനായി ഹാജരായി

കൊച്ചി:ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിനായി സ്റ്റേഷനിൽ ഹാജരായി. ഉച്ചകഴിഞ്ഞ് മരട് പോലീസ് സ്റ്റേഷനിലാണ് ഹാജരായത്. 11 മണിയോടുകൂടി ഇന്ന് ഹാജരാവാൻ പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചു ശ്രീനാഥ് ഭാസി സാവകാശം തേടിയിരുന്നു. പോലീസ് സാവകാശം നൽകിയിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞതോടെ ശ്രീനാഥ് ഭാസി ഹാജരാവാൻ തയ്യാറായി സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. നടനെ ഇപ്പോൾ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയ