താൽക്കാലിക ഒഴിവ് കേരള വാട്ടർ അതോറിറ്റി/ കോൾ സെന്റർ നിയമനം

കേരള വാട്ടർ അതോറിറ്റിയുടെ ഹെഡ് ഓഫിസിലെ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം-
എംഎസ് ഓഫീസ്, പ്രവൃത്തി പരിചയം- ഏതെങ്കിലും കോൾ സെന്ററിൽ രണ്ടു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. ഭാഷാപ്രാവീണ്യം- മലയാളം, ഇംഗ്ലീഷ്, ഹിന്ദി( അഭികാമ്യം) പ്രായപരിധി- 30 വയസ്സ്. വേതനം- 755/ ഡ്യൂട്ടി. പ്രതിമാസം പരമാവധി 20385 രൂപ

ഡ്യൂട്ടി സമയം- രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ, ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെ, രാത്രി 10 മുതൽ രാവിലെ ആറു വരെ (ഷിഫ്റ്റ്) 
ഉദ്യോഗാർഥികൾ കേരള വാട്ടർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ്, www.kwa.kerala.gov.in വഴി വിജ്ഞാപന ത്തീയതി മുതൽ 15 ദിവസത്തിനകം അപേക്ഷിക്കേണ്ടതാണ്.തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരിൽനിന്ന് എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള ലിസ്റ്റ് തയാറാക്കുന്നതാണ്.